NewsState

കോവിഡ് കാലത്ത് പ്രധാനമന്ത്രിയെയും,മുഖ്യമന്ത്രിയെയും പ്രകീര്‍ത്തിച്ച് വിദേശ വനിത.

കോവിഡ് മഹാമാരിയുടെ കാലത്ത് ഒപ്പമുള്ളവര്‍ തിരിച്ചു പോയപ്പോള്‍ നാട്ടിലേക്ക് മടങ്ങാതെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിശ്വാസപൂര്‍വ്വം ജീവിക്കുകയും സഹജീവിസ്‌നേഹം സ്വന്തം പ്രവര്‍ത്തിയിലൂടെ മാതൃകയാക്കുകയും ചെയ്ത ജര്‍മ്മന്‍ വനിത.പ്രധാനമന്ത്രിയുടെയും, കേരള മുഖ്യമന്ത്രിയുടെയും കോവിഡ് പ്രതിരോധ കാലത്തെ നിര്‍ദ്ദേശങ്ങളെ അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.കേരളം നടത്തിയ അതിജീവന ശ്രമങ്ങളെ പറ്റി വിദേശവനിതയുടെ ഈ നേര്‍സാക്ഷ്യം കേരളത്തിന്റെ പാരിസ്ഥിതിക ടൂറിസം മേഖലക്ക് ലോകത്തെമ്പാടും കരുത്തുപകരും എന്ന കാര്യത്തില്‍ സംശയമില്ല. തെരുവില്‍ ഭക്ഷണം ലഭിക്കാതെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കരുതണമെന്ന ആഹ്വാനം ഇവര്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു.

@യേശുദാസ് വില്യം, നോട്ടിക്കല്‍ ടൈംസ് കേരള.

Trivandrum Media Commission

Comment here