കൊറോണ വൈറസ് ബാധയെ (കോവിഡ് ബാധ ) തുടർന്ന് ഇറാനിലെ കെസ്, സിറോ , അസലൂർ എന്നീ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന 800 ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രത്യേകിച്ച് തിരുവനന്തപുരത്തെയും മത്സ്യത്തൊഴിലാളികള്‍ ആണ് പലരും. പല മത്സ്യത്തൊഴിലാളികളും റൂമിലും മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിലുമാണ് കുടുങ്ങി കിടക്കുന്നത് അവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും അനുവാദം ഇല്ല. പലരുടെയും പക്കലുള്ള ആഹാര സാധനങ്ങൾ തിർന്നു തുടങ്ങി എന്നതാണ് സത്യം . രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് പകരുന്നതിനാൽ, എത്രയും വേഗം കേന്ദ്ര സർക്കാർ ഇടപെട്ട് തങ്ങളെ നാട്ടിൽ എത്തിക്കണമെന്നാണ് അവിടെ ഉള്ള മത്സ്യതൊഴിലാളികളുടെ ആവശ്യം.
കൊറോണ വൈറസ് ബാധ: ഇറാനിൽ 800 ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

Trivandrum Media Commission
Related tags :
Comment here