Parish

കൊറോണ നിരോധന പ്രവർത്തനങ്ങൾക്ക് പാളയം ഇടവക മാതൃകയാകുന്നു

ഇടവക തിരുനാൾ ലളിതമായ പരിപാടികളോടെ നടത്തിക്കൊണ്ട് കൊറോണ നിരോധന പ്രവർത്തനങ്ങൾക്ക് പാളയം ഇടവക മാതൃകയാകുന്നു.
പാളയം ഇടവക വിശുദ്ധ യൗസേപ്പിതാവിനെ തിരുനാൾ ലളിതമായ പരിപാടികളോടെ നടത്താനാണ് ഇടവക കമ്മിറ്റിയുടെ തീരുമാനം. ഇപ്രാവശ്യം വിശുദ്ധ യൗസേപ്പിതാവിനോടുള്ള തിരുനാളിനോടനുബന്ധിച്ചുള്ള സ്നേഹവിരുന്ന് മാറ്റി, മെയ് ഒന്നാം തീയതി സാഹചര്യം അനുവദിക്കുമെങ്കിൽ നടത്തും. അതോടൊപ്പം തന്നെ നഗരം ചുറ്റി ഉള്ള തിരുസ്വരൂപ പ്രദക്ഷിണത്തിനു പകരം ദേവാലയം ചുറ്റി മാത്രം പ്രദക്ഷിണം നടത്തും. ഈ മാസത്തെ കുടുംബയൂണിറ്റ് യോഗങ്ങളും ബി.സി.സി. പൊതുയോഗങ്ങളും മാറ്റിവയ്ക്കാനും ഇടവക വികാരിയുടെ നേതൃത്വത്തിൽ കൂടിയ ഇടവക കൗൺസിൽ തീരുമാനിച്ചു.

Trivandrum Media Commission

Comment here