ParishSports

കൊച്ചുവേളി സെന്റ് ജോസഫ് സ്പോർട്സ് & ആർട്‌സ് ക്ലബ്: 15-മഫുട്‌ബോൾ ടൂർണമെന്റ് മേയ് 2 നു

കൊച്ചുവേളി സെന്റ് ജോസഫ് സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന  15-മത് ആൾ കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മേയ് 2 നു തിരിതെളിയും. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ ടീമുകൾ ആണ്  ഫുട്ബാൾ മാമാങ്കത്തിൽ മാറ്റുരക്കുന്നത്. ഇന്നലെ നടന്ന ആലോചന യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഒരു കാലത്തു കേരളത്തിലെ തീരപ്രദേശങ്ങളിൽ  മണൽ രാജാക്കന്മാർ എന്ന് വിശേഷിപ്പിച്ചിരുന്നതും പിന്നീട് സന്തോഷ്‌ ട്രോഫിയിലൂടെയും പഞ്ചാബ്, കേരളം മറ്റിതര സ്റ്റേറ്റുകൾക്കും  മറ്റു ഡിപ്പാർട്ടമെന്റ് കളിക്കാരെയും സൃഷ്‌ടിച്ചിട്ടുള്ള  ക്ലബ്‌ ആണ് സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്‌. 

കൺവീനർ : രാജേഷ് ജോസഫ്
ജോ.കൺവീനർ : ലിനു പീറ്റർ
സെക്രട്ടറി : മനോജ് ആന്റണി

Trivandrum Media Commission

Comment here