AnnouncementsParishwomen

കൊച്ചുതുറയിൽ നിന്നും യു. കെ. യിലെത്തിയ നഴ്‌സിന്റെ കോവിഡ് വാർഡിലെ വിശ്വാസ സാക്ഷ്യം

കൊച്ചുതുറ ഇടവകാംഗമായ ലണ്ടനിൽ കോവിഡ് രോഗികൾക്കിടയിൽ നഴ്സായി ജോലിചെയ്യുന്ന ആരോഗ്യമേരിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം

ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു(ഹഗ്ഗായി2:23) എന്ന വചനത്തിലൂടെ തിരുവനന്തപുരം കൊച്ചുതുറ ഇടവകാംഗമായ ഞാൻ നേഴ്സിംഗ് പ്രൊഫഷൻ പിച്ച വച്ചത് ആലുവയിലെ ക്രൈസ്തവ സ്ഥാപനമായ കാർമ്മലിലാണ്.

പ്രിൻസിപ്പൽ സിസ്റ്റർ പ്രഭാ ഗ്രേസ് സി.എം.സി. യിലൂടെ JESUS YOUTH അംഗമാകുകയും നേഴ്സിംഗ് പ്രൊഫഷൻ എന്നത് യേശു ചെയ്ത രോഗ സൗഖ്യ ശുശ്രൂഷയുടെ DIVINE CALL ആണെന്ന വലിയ ബോദ്ധ്യത്തിലേക്ക് എത്തിച്ചേരാനേറെ സഹായകമായി.
8 വർഷത്തെ കാർമ്മൽ ജീവിതം അധികാരികളുടെയും ജീവനക്കാരുടെയും ചിട്ടയായ അച്ചടക്ക ശൈലിയിലൂടെയും, ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിലൂടെയും, അറിയാതെപോയ ഉറങ്ങിക്കിടന്ന കഴിവുകൾ പുറത്തെടുപ്പിച്ചും, ഉത്തരവാദിത്വങ്ങൾ ആത്മധൈര്യത്തോടെ നിർവ്വഹിപ്പിച്ചും, അതോടൊപ്പം ദൈവാശ്രയത്തിലേക്ക് കൈ പിടിച്ച് കയററുവാനുള്ള എല്ലാ സിസ്റ്റേഴ്സിന്റെയും ഹൃദയം നിറഞ്ഞ പരിശ്രമവും ജീവിത യാത്രയിൽ ഉടനീളം ക്രിസ്തുവിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സഭയുടെ അംഗം എന്ന നിലയിൽ സഭയുടെ വളർച്ചക്കായി പ്രവർത്തിക്കാനും ഏറെ സഹായമായി.

ദൈവഹിതത്തിന് ആമ്മേൻ പറഞ്ഞ് ലാറ്റിനമേരിക്കയിൽ നിന്നും ജോലി റിസൈൻ ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ U.K, N.H.S ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിട്ടിപ്പോൾ രണ്ടു മാസം ആകുന്നതേയുള്ളൂ.

നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്(1കൊറി:1:9) എന്ന വചനത്തിൽ വിശ്വസിച്ച്‌ വിശുദ്ധ കുരിശിന്റെ മുദ്രവച്ച് പരിശുദ്ധ അമ്മയുടെ കാപ്പയുടെയും സകല മാലാഖമാരുടെയും വിശുദ്ധരുടെയും സംരക്ഷണം യാചിച്ച് ആദ്യദിനം ആരംഭിച്ച സർജറി ഡിപ്പാർട്ട്മെന്റിൽ PPE പോലുമില്ലാതെ ശുശ്രൂഷിച്ച രോഗികളിൽ പലരും covid പോസിറ്റീവ് ആണെന്ന് ഡ്യൂട്ടിയുടെ അവസാനം അറിഞ്ഞപ്പോഴും മരണഭയത്തെ മുന്നിൽ കണ്ട് സഹനഴ്സുമാർ പൊട്ടിക്കരഞ്ഞപ്പോഴും കാർമ്മലിലായിരിക്കുമ്പോൾ മനപാഠമാക്കിയ സങ്കീർത്തനം 91, 23, എഫേസോസ് 6:10-17 വചനങ്ങൾ ഉരുവിട്ടാണ് ആ നിമിഷങ്ങളിൽ തളരാതെ പിടിച്ചു നിന്നത്.

സർജറി ഡിപ്പാർട്ട്മെന്റിനെ Covid 19 Ward ആക്കി മാറ്റിയപ്പോഴൊക്കെ യേശുവിൻറെ തിരു രക്തത്തിന്റെ സംരക്ഷണമാണ് ചെയ്യുന്ന ജോലിയെ ശുശ്രൂഷയായി കണ്ട് ഓരോ നിമിഷവും ഒരു യോദ്ധാവിനെപ്പോലെ കൊറോണ വൈറസിനെതിരെ പോരാടാൻ പ്രചോദനമായത്.

സാധാരണ സർജിക്കൽ മാസ്ക്, ഗ്ലൗസ്, ഏപ്രൺ ഉപയോഗിച്ച്
മരണത്തോട് മല്ലടിക്കുന്ന രോഗികൾക്ക് കരുണയുടെ ദൈവദൂതരായി മാറാനും, ശുശ്രൂഷിച്ച രോഗികളിൽ പലരും രോഗം ഭേദമായി ഡിസ്ചാർജ് ആയി പോകുമ്പോൾ ഹൃദയം നിറഞ്ഞ് നൽകുന്ന അനുഗ്രഹം ഏറ്റുവാങ്ങാനും, മിഴികളിലൂടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് യാചിക്കുന്നവരുടെ അരികിൽ നിന്ന് അവസാന ശ്വാസം നിലയ്ക്കുമ്പോഴൊക്കെ കരുണയുടെ ജപമാല സമർപ്പിക്കാനുമായിട്ടുള്ള ദൈവവിളിൽ ശുശ്രൂഷാ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കാലമാണ്.

ക്രൈസ്തവസഭയുടെ വലിയ പിന്തുണയ്ക്ക് നന്ദി അർപ്പിച്ചു കൊണ്ടും ദൈവ മഹത്വത്തിനായി ആതുരശുശ്രൂഷാ സേവനത്തെ സമർപ്പിച്ചുകൊണ്ടും
@ആരോഗ്യമേരി ഗോഡ്‌വിൻ ..

Trivandrum Media Commission

Comment here