ബാലരാമപുരം: പളളികള്‍ക്കൊപ്പം പളളിക്കൂടങ്ങളും സ്ഥാപിച്ച് കേരളത്തിന്റെ വിദ്യാഭ്യസ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത് ക്രൈസ്തവ സമൂഹവും ക്രൈസ്തവ മിഷ്ണറിമാരാണെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ ആദര സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. വിന്‍സെന്റ് എം.എല്‍.എ. അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാജേന്ദ്രന്, സഹ വികാരി ഫാ. പ്രദീപ് ആന്റോ, സെക്രട്ടറി ആനന്ദകുട്ടന്, ശാന്തകുമാര്‍, രജ്ഞിത എസ്.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. നാളെ രാവിലെ പ്രഭാത ദിവ്യബലിക്ക് ഫാ. രജ്ഞിത് സി.എം. മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് നടക്കുന്ന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പെരേര മുഖ്യ കാര്‍മ്മികത്വം വഹിക്കും.
Comment here