AnnouncementsMinistryUncategorised

കെ.സി.വൈ.എം.ൻ്റെ നേതൃത്വത്തിൽ തൈസെ പ്രാർഥന

തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം.ൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന ഗ്രൂപ്പായ New Vision Taize Prayer Team ൻ്റെ 10-ാം വാർഷിക ദിനമായ 2020 സെപ്റ്റംബർ 9 തീയതി വൈകുന്നേരം 7മണിക്ക് വെള്ളയമ്പലം TSSS ഹാളിൽ വച്ച് ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്നു. അനുദിനം നമ്മെ കാത്തു പരിപാലിക്കുന്ന സർവ്വേശ്വരന് നന്ദി അർപ്പിക്കുന്ന ഈ പ്രാർത്ഥന കൂട്ടായ്മയിൽ വിവിധ ഇടവകകളിലെ യുവജനങ്ങൾ ഓണ്ലൈനായി പങ്കെടുക്കും.

9ന് വൈകുന്നേരം 7മണി മുതൽ 8മണി വരെയുള്ള തിരുമണിക്കൂറിൽ ക്രൂശിതനോടൊപ്പം അണിചേർന്നു കൊറോണാ കെടുതിയിൽ കഴിയുന്നവർക്ക് വേണ്ടിയും ലോകസമാധാനത്തിനു വേണ്ടിയും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെയും കോവിഡ് മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും നിയമപാലകർക്കുവേണ്ടിയും പ്രാർത്ഥിക്കാം, കെ.സി.വൈ.എം. ഡയറക്റ്റർ ഫാ. സന്തോഷ് കുമാർ പറഞ്ഞു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാകും.

Taize prayer facebook

For youtube

Facebook group

KCYM Facebook

Trivandrum Media Commission

Comment here