തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി, ഭാരത ഭരണഘടനാ നിയമ നിർമ്മാണ സഭാംഗം, തിരുവനന്തപുരത്തെയും കേരളത്തിലെയും ആദ്യ വനിതാ ലോക്സഭാംഗം, തിരു-കൊച്ചി നിയമ സഭാംഗം, സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി തുടങ്ങി കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രശോഭിച്ച, കുമാരി ആനി മസ്ക്രീന്റെ ജീവചരിത്രം ആസ്പദമാക്കി കേരളാ ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ 21ന് രാവിലെ 10 മണിമുതൽ സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്.
കെ.എൽ.സി.എ. യുടെ ആഭിമുഖ്യത്തിൽ “ആനി മസ്ക്രീൻ” ചിത്രരചനാ മത്സരം,
സംഘടിപ്പിച്ചു.

Trivandrum Media Commission
Related tags :
Comment here