2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെസിബിസി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ എട്ടു മുതല്‍ 2021 ഡിസംബര്‍ എട്ടു വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു തീരുമാനം. റോമില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് അതതു രൂപതകള്‍ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിച്ച് ഈ വര്‍ഷാചരണം ആത്മീയ ഉണര്വിന് ഉതകുന്നതാക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു.
Trivandrum Media Commission
Comment here