കൊച്ചി: മലയാള ചെറുകഥാ രംഗത്ത് മൗലികതയുള്ള പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി കെസിബിസി മീഡിയ കമ്മീഷൻ ഫെബ്രുവരി 14, 15, 16 തീയതികളിൽ പാലാരിവട്ടം പി.ഒ.സി. യിൽ വച്ച് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ജോൺ പോൾ ആണ് ക്യാമ്പ് ഡയറക്ടർ. ശ്രീ എം കെ സാനു, ശ്രീ ജോൺ പോൾ, ശ്രി. ഫ്രാൻസിസ് നൊറോണ, ശ്രീ സന്തോഷ് എച്ചിക്കാനം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നതാണ്. സാഹിത്യരംഗത്ത് അഭിരുചിയുള്ളവരും നോവൽ, കഥ, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും ക്യാമ്പിൽ പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക്, രൂപത മീഡിയ കമ്മീഷനുമായോ, കെസിബിസി മീഡിയ കമ്മീഷനുമായോ ബന്ധപ്പെടുക.
Comment here