Parish

കുലശേഖരം ഇടവകയില്‍ വി. അന്തോണിസിന്റെ നാമത്തിലുള്ള തിരുനാള്‍

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം ഫെറോനയിൽപെട്ട കുലശേഖരം ഇടവക വി. അന്തോണിസിന്റെ നാമത്തിലുള്ള തിരുനാള്‍ ഒറ്റ ദിവസമായി ആഘോഷിക്കുന്നു.  ഇടവക, മധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ കൊറോണ വൈറസ് ഭീതിയുണർത്തുന്ന ഈ കാലഘട്ടത്തിൽ കര്‍ശനമായ ഗവര്‍ണ്മെ‌ന്‍റ്  മാനദണ്ടങ്ങള്‍ പാലിച്ചാണ് ആഘോഷിക്കുന്നത്.  വി. അന്തോണിസിന്റെ ശക്തിയേറിയ മാധ്യസ്ഥം യാചിച്ചു ഈ ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാന്‍ ഇടവക വികാരി ബഹു. സന്തോഷ് കുമാറച്ചന്‍ ആഹ്വാനം ചെയ്തു.

ജൂൺ 13ന് വൈകുന്നേരം 5:00 മണിക്ക് ജപമാല, 5:30 ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ബഹുമാനപ്പെട്ട ഗ്ലാഡിൻ അലക്സ് അച്ചൻ മുഖ്യ കാർമ്മികനും ബഹുമാനപെട്ട ഡൈസൻ അച്ചൻ വചന സന്ദേശവും നൽകുന്നു. ഈ ദിനത്തിലെ ദിവ്യബലി youtube വഴി തത്സമയ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

Trivandrum Media Commission

Comment here