Ministry

കുടുംബകൂട്ടായ്മകള്‍ ഭവനങ്ങളില്‍ വച്ച് നടത്തും

കുടുംബ കൂട്ടായ്മകൾ ഭവനങ്ങളിൽ വെച്ച് നടത്തുവാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ബി സി കമ്മീഷൻ. കോവി‍‍ഡ്  അവസ്ഥ തുടരുന്നതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തിരുവനന്തപുരം രൂപതയിലെ വിവിധ ഇടവകകളിലെ ബി.സി. സി കൂട്ടായ്മകൾ ഇനിമുതൽ ഭവനങ്ങളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഇതിനുവേണ്ടിയുള്ള പ്രാർത്ഥനകളും  പിതാവിന്‍റെയും ഡയറക്റ്ററുടെയും സന്ദേശങ്ങളുടെ വീഡിയോയും ഓൺലൈനിൽ ലഭ്യമാക്കി. വരും മാസങ്ങളിലും രണ്ടാമത്തെ ശനിയാഴ്ചയുടെ വൈകുന്നേരങ്ങളിലായിരിക്കും പ്രാര്‍ത്ഥന നടത്തേണ്ടതെന്നും ഫാ. സുരേഷ് പയസ് അറിയിച്ചു.

ആദ്യ ആഴ്ചത്തെ സന്ദേശം കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.

Trivandrum Media Commission

Comment here