Sports

കാൽപന്തുകളിയ്ക്ക് ഒരു സുവിശേഷതാളം.

ജീസസ് യൂത്ത് ടെക്നോപാർക്ക് സ്പോർട്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ജീസസ് യൂത്ത് ടെക്നോപാർക്ക് ടീമിനു വിജയം. പാങ്ങപ്പാറ ഫുട്ബോൾ ടർഫിൽ നടന്ന മത്സരത്തിൽ ജീസസ് യൂത്ത് ക്യാമ്പസ് ടീമിനെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ടെക്നോപാർക്ക് ടീം തോൽപ്പിച്ചത്.

കായികമേഖലയിലൂടെ സുവിശേഷം പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ടെക്നോപാർക്ക് ജീസസ് യൂത്ത് സ്പോർട്സ് മിനിസ്ട്രിയുടെ മറ്റൊരു ചുവടുവയ്പ്പായിരുന്നു ഈ സൗഹൃദ മത്സരം. തുടർന്നും ഇതുപോലെയുള്ള കായികമത്സരങ്ങൾ നടത്തുവാനും ഈശോയുടെ സ്നേഹം എല്ലാവരിലേയ്ക്കും എത്തിക്കുവാനുമാണ് മിനിസ്ട്രിയുടെ ലക്ഷ്യം.

Trivandrum Media Commission

Comment here