ലോക്ടൗൺ തുടരുന്നതോടെ കാറ്റിക്കിസം ക്ലാസുകളെ സംബന്ധിച്ചു കുറച്ചുകാലമായി നിലനിന്ന അവ്യക്തതയും മാറുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപത തയ്യാറാക്കുന്ന ക്ലാസുകൾ കേരളം മുഴുവനും ഷേക്കിന ചാനലിലൂടെ ലഭ്യമാക്കുവാൻ ധാരണയായി. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള കാറ്റിക്കിസം ക്ലാസുകളാണ് വിശ്വാസ ജീവിത പരിശീലന കമ്മീഷനും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് വീഡിയോ രൂപത്തിൽ തയ്യാറാക്കുന്നത്.
ഓരോ ഞായറാഴ്ചയും അജപാലന ശുശ്രൂഷ മീഡിയ കമ്മീഷൻ യൂട്യൂബ് ചാനലുകളിൽ ആ ആഴ്ചത്തെ ക്ലാസ്സുകൾ ലഭ്യമാകുന്നതാണ്.
ഇതുകൂടാതെയാണ് ഷേക്കിന ടിവിയിലൂടെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 4.30 വരെയുള്ള സമയത്ത് ക്ലാസുകൾ കുട്ടികൾക്കായി സംപ്രേഷണം ചെയ്യുക.
കാറ്റിക്കിസം ക്ലാസുകൾ ടിവിയിലും കാണാം .

Trivandrum Media Commission
Related tags :
9562144815
9562144815