മരിയനാട്: സൗത്ത് സോൺ സഹോദയയുടെ കീഴിൽ സംഘടിപ്പിച്ച പതിനാലാമത് ഇൻറർ സ്കൂൾ അത്ലറ്റിക് മീറ്റിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത യുടെ വിദ്യാസദൻ സെൻട്രൽ സ്കൂളിന് മികവ് തെളിയിക്കാൻ സാധിച്ചു. സ്കൂളിനെ പ്രതിനിധീകരിച്ച് 28 വിദ്യാർഥികൾ പങ്കെടുത്തു.
അണ്ടർ 14 വിഭാഗത്തിൽ ജിനിൽ യൂജിൻ 400 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി. ലോങ് ജംപിൽ അനീന വെള്ളി കരസ്ഥമാക്കി.
ആൺകുട്ടികളുടെ റിലേ മത്സരത്തിൽ ജനിൽ, അഖിൽ ജോഷ്വ, ആന്റണി എന്നിവർ വെള്ളി നേടി.
അണ്ടർ 12 വിഭാഗത്തിൽ ഗ്ലാഡ്സൺ രാജേന്ദ്രൻ ഷോട്ട് പുട്ടിൽ സ്വർണവും ഫ്രാൻസീന 200 മീറ്റർ മത്സരത്തിൽ വെങ്കലവും നേടി.
കായിക ഇനങ്ങളിൽ തിളങ്ങി വിദ്യാസദൻ സെൻട്രൽ സ്കൂൾ

Trivandrum Media Commission
Related tags :
Comment here