MinistryWith the Pastor

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സമ്മേളനത്തിൽ വിരമിച്ച 34പേർക്ക് യാത്രയയപ്പ്

തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 28-ആം വാർഷിക കൺവെൻഷനും അധ്യാപക അനധ്യാപക കുടുംബ കൂട്ടായ്മയും 2021 മാർച്ച് പത്താം തീയതി ബുധനാഴ്ച വെള്ളയമ്പലം അനിമേഷൻ സെന്ററിൽവച്ച് അഭിവന്ദ്യ ക്രിസ്തു ദാസ് പിതാവിന്റെ സാന്നിധ്യത്തിൽ നടന്നു. ഈ വർഷം വിരമിക്കുന്ന 34 ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് കൂടിയായിരുന്നു ഇത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ, പ്രഥമാധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവരെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡൈസൺ യേശുദാസൻ, ഗിൽഡ് പ്രസിഡന്റ്‌ ശ്രീ. രാജു. വി., ശ്രീ. ഇഗ്നേഷ്യസ് ലയോള, ശ്രീ. സിൽവസ്റ്റർ, ശ്രീമതി. പുനർജ തുടങ്ങിയവർ സംസാരിച്ചു.

Trivandrum Media Commission

Comment here