തിരുവനന്തപുരം. കഴക്കൂട്ടത്തെ മരിയന്‍ കോളേജ് ഓഫ് ആര്‍ട്സില്‍ എംകോം ബാച്ചിന് അനുമതിയായി.ഈ അദ്ധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷനും തുടക്കമായി.ഇവിടുത്തെ ഡിഗ്രി കോഴ്സുകള്‍ക്ക് പൊതുവില്‍ മികച്ച സ്വീകാര്യതയാണുള്ളത്.എം.കോം മാനേജ്മെന്റെ് സീറ്റിനായുള്ള ആപ്ലിക്കേഷന്‍ ഫോം കേളേജ് വെബ് സൈറ്റില്‍ (www. mcas.ac.in) ലഭ്യമാണ്. യൂണിവേഴ്സിറ്റിയുടെ അഡ്മിഷന് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍.
കഴക്കൂട്ടത്തെ മരിയന്‍ എന്‍ജിനീയറിംഗ് കോളേജ് നിലകൊള്ളുന്ന വിസ്തൃതമായ കാമ്പസില്‍ തന്നെയാണ് മരിയന്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സും പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം കഴിഞ്ഞ അദ്ധ്യായന വര്‍ഷങ്ങളില്‍ മരിയന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് കരസ്ഥമാക്കിയിരുന്നു.
കഴക്കൂട്ടം മരിയന്‍ കോളേജ് ഓഫ് ആര്‍ടസില്‍ എം.കോം പഠിക്കാം

Trivandrum Media Commission
Related tags :
Comment here