മഡഗാസ്കറിലെ ദരിദ്രർക്കിടയിൽ നടത്തിയ പ്രവർത്തനത്തിന് ലാസറിസ്റ്റ് മിഷനറി, ഫാ.പെഡ്രോ ഒപേക്കയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. അർജന്റീനിയൻ-സ്ലൊവേനിയൻ മിഷനറി ഫാദർ പെഡ്രോ ഒപെക്കയും അദ്ദേഹത്തിന്റെ കൂട്ടായ്മയായ “അകാമസോവ” (“ഫ്രണ്ട്ഷിപ്പ് സിറ്റി”) എന്നിവയും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി സ്ലൊവേനിയ പ്രധാനമന്ത്രി ജാനസ് ജാനിയയാണ് നാമനിർദ്ദേശം ചെയ്തത്. സ്ലോവേനിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ജനുവരി 31 നാണ് നാമനിർദ്ദേശം പ്രഖ്യാപിച്ചത്.
Trivandrum Media Commission
Comment here