ഇക്കഴിഞ്ഞ ദിവസം പെയ്ത പേമാരിയും, കാറ്റും തുമ്പ പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാകുന്നു. തുടർച്ചയായ തീര ശോഷണത്തിനു ഇനിയും ശമനം ആയിട്ടില്ല. വലിയതുറ നിന്നും കാലവർഷാരംഭത്തിൽ തുടക്കംകുറിച്ച കടൽ ഭീഷണി ഇന്ന് വേളി കഴിഞ്ഞു തുമ്പവരെ വ്യാപിച്ചിരിക്കുന്നു. തുമ്പ രാജീവ് ഗാന്ധി നഗറിൽ ഇപ്പോഴും ഒട്ടേറെ വീടുകൾ ഏതു നിമിഷവും കടലെടുക്കും എന്ന അവസ്ഥയിലാണ്.
ജലസേചന വകുപ്പ് നൽകിയ പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് അടുക്കി കടലേറ്റം തടയാനായി നാട്ടുകാർ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ തിരായടി ഉണ്ടായാൽ ഇതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല എന്നതാണ് നാട്ടുകാരുടെ അഭിപ്രായം
കടൽ കയറ്റം തുടരുന്നു , ഒടുവിൽ തുമ്പയും

Trivandrum Media Commission
Related tags :
Comment here