AnnouncementsMinistry

ഓണ്‍ലൈന്‍ മതബോധനം- ആദ്യ ക്ളാസ്സ് തയ്യാറായി

നേരത്തെ അറിയിച്ചിരുന്നത് പോലെ തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന ശുശ്രൂഷ-മതബോധന കമ്മീഷൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓൺലൈൻ ബൈബിൾ ക്ലാസ്സുകളുടെ ആദ്യ ക്ളാസ്സിന്‍റെ വീഡിയോ പുറത്തിറങ്ങി. ഇപ്പോൾ അതിരൂപത മീഡിയ കമ്മീഷൻ- അജപാലനശുശ്രൂഷ യൂട്യൂബ് പേജുകളിൽ നിന്ന് കുട്ടികൾക്ക് ആദ്യ അധ്യായത്തിലെ ക്ലാസ്സുകൾ കാണാവുന്നതാണ്. ക്ലാസ്സുകൾ നയിക്കുന്നത് തിരുവനന്തപുരത്തെ വിവിധ ഇടവകകളിൽ നിന്നുള്ള മിടുക്കരായ അധ്യാപകരാണ്.  കുട്ടികൾക്ക് ക്ലാസ്സുകൾക്ക് ശേഷം ചെയ്യുവാനുള്ള ചെറിയ ടാസ്കുകളും അദ്ധ്യാപകര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇടവക അദ്ധ്യാപകര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഷെക്കീന ചാനലില്‍ എല്ലാദിവസവും വൈകിട്ട് നാല് മണി മുതലുള്ള അരമണിക്കൂര്‍ ക്ളാസ്സുകള്‍ സംപ്രേഷണം ചെയ്യുന്നതുമാണ്.

Trivandrum Media Commission
  •  
  •  

Comment here