കോവിഡ് വ്യാപനം കാരണം സ്കൂൾ പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ ടിവി, സ്മാർട് ഫോൺ സൗകര്യം ഇല്ലാത്ത ഫൊറോനയിലെ വിദ്യാർത്ഥികൾക്ക് പുല്ലുവിള ഫൊറോന വിദ്യാഭ്യാസ സമിതിയുടെ കൈത്താങ്ങ്.
തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയുടെ സാമ്പത്തിക സഹായത്തോടെ പുല്ലുവിള ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 5 വിദ്യാർത്ഥികൾക്ക് ടിവിയും ഒരു വിദ്യാർത്ഥിക്ക് സ്മാർട് ഫോണും വിതരണം ചെയ്തു. പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ അനിമേറ്റർ ശ്രീമതി. മേരി ത്രേസ്യ മൊറായിസന്റെ സാന്നിധ്യത്തിൽ കോ-ഓർഡിനേറ്റർ റവ. ഫാ. ഫ്രഡി സോളമൻ വിതരണം നിർവഹിച്ചു.
Trivandrum Media Commission
Comment here