Education

ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി. സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർഥികളിൽനിന്ന് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

വാർഷിക വരുമാനപരിധി ഒന്നരലക്ഷം രൂപ. അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 20- നകം പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോമും www.bcdd.kerala.gov.inൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484-2429130 (എറണാകുളം മേഖലാ ഓഫീസ് ), 0495-2377786 (കോഴിക്കോട് മേഖലാ ഓഫീസ്

Trivandrum Media Commission

Comment here