എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഒപ്പം ഉന്നതപഠനത്തെക്കുറിച്ചുള്ള സംശയങ്ങൾക്കായി കരിയർ ഗൈഡൻസ് സൗകര്യവും ഒരുങ്ങുന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ ഒരുക്കുന്ന വെബിനാറിലൂടെ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകനായ ശ്രീ. ജോയ് ജോൺ വിദ്യാർത്ഥികളോട് സംസാരിക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ബന്ധപ്പെട്ട വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.
Trivandrum Media Commission
Comment here