AnnouncementsSports

ഇന്ത്യൻ ടീമിനു വേണ്ടി ഗോളടിച്ച് എബിൻ ദാസ്

യു.എ.ഇ -ില്‍.പര്യടനം നടത്തുന്ന ഇന്ത്യൻ u-16 ടീമിലെ എബിൻ ദാസ് 18ന് നടന്ന ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യയുടെ അഭിമാനമായി. യു.എ.ഇ.യിലെ LIWA ഫുട്ബോൾ അക്കാദമിയുടെ അണ്ടർ 19 ടീമുമായി നടന്ന സൗഹൃദമത്സരത്തിലെ 71 മിനിറ്റിലാണ് ഇന്ത്യക്ക് വേണ്ടി പര്യടനത്തിലെ ആദ്യ ഗോൾ നേടിയത്. മത്സരം എബിൻ ദാസിൻ്റെ ഏക ഗോളിൻ്റെ ബലത്തിൽ ഇന്ത്യ 1-0ന് കരസ്ഥമാക്കി. സ്പാനിഷ് സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ കൊച്ചു ബിബിയനോ ഫെർണാണ്ടസിൻ്റെ കുട്ടികൾ  വയസ്സ് വ്യത്യാസം പ്രശ്നമാക്കതെ ശക്തമായ ആക്രമണമാണ് ആദ്യ പകുതി മുതൽ കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ അവരുടെ ശ്രമത്തിന് ഫലം കണ്ടു. അവസാനത്തെ പത്തു മിനിട്ടൊഴിച്ച് ബാക്കി മുഴുവന്‍ സമയവും മത്സരം ഇന്ത്യന്‍ ടീമിന്‍റെ വരുതിയിലായിരുന്നു.

ജനുവരി 15ന് തുടങ്ങേണ്ടിയിരുന്ന മത്സരങ്ങൾ ആതിഥേയ ടീമിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാറ്റിവച്ചിരുന്നു. അവസാന നിമിഷമാണ് ഇരുപത്തിയൊന്നാം തീയതിയും ഇരുപത്തിനാലാം തീയതിയും യു.എ.ഇ. അണ്ടർ 16 ടീമുമായുള്ള മത്സരങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന് ഒരുക്കങ്ങള്‍ക്കായി ഈ മത്സകരം നടത്തിയത്. ഈ ടീമിന്‍റെയും എബിന്‍ ദാസിന്‍റെയും പ്രതിഭയുടെ യഥാര്‍ത്ഥ പരീക്ഷണമാകും വരും മത്സരങ്ങള്‍.

തിരുവനന്തപുരം രൂപതാ-ലീഫാ ഫുട്ബോളക്കാദമിയുടെ പ്രോ‍ഡക്റ്റായ എബിന്‍ ദാസ് വരും മത്സരങ്ങളിലും തിളങ്ങുന്ന താരമാകട്ടെയെന്നാണ് മലയാളക്കരയുടെ പ്രതീക്ഷ.

Trivandrum Media Commission

Comment here