State

ഇനി മലയാളികൾക്ക് ഓൺലൈനിൽ ലത്തീൻ ഭാഷ പഠിക്കാം

ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയും കാർമ്മൽഗിരി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടും സംഘടിപ്പിക്കുന്ന ഓൺലൈൻ ലത്തീൻ ഭാഷാപഠനം

2020 ജൂലൈ മാസം 11ന് തുടങ്ങി 2021 ജനുവരിയിൽ അവസാനിക്കുന്ന ആറു മാസത്തെ (50 മണിക്കൂർ) ലത്തീൻ ഭാഷാ ക്ലാസ്സുകൾ വൈകിട്ട് ആറു മണി മുതൽ ഏഴു മണി വരെയായിരിക്കും. ക്ലാസ്സുകള്‍ നയിക്കുന്നത് കൊല്ലം രൂപതാംഗമായ ഫാ. ഡോ. ഷാജി ജെർമൻ ആയിരിക്കും. 2005 മുതൽ കാർമൽഗിരിയിലെ സെന്റ് ജോസഫ് പോണ്ടിഫിക്കൽ സെമിനാരിയിൽ കാനൻ ലോ പ്രൊഫസറാണ് ഡോ. ഷാജി ജെർമൻ . അദ്ദേഹം കൊല്ലം രൂപതയുടെ ചാൻസലറും ദീർഘകാലമായി ജുഡീഷ്യൽ വികാരിയായിരുന്നു. ലാറ്റിൻ കാനൻ നിയമത്തിന്റെ വിവർത്തനം മലയാള ഭാഷയിലേക്ക് എഡിറ്റുചെയ്തു.
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 8301867499 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്.

Trivandrum Media Commission

Comment here