പള്ളം ഇടവക ചന്തയുമായി ബന്ധപ്പെട്ട കേസു കൊടുത്തതിൻറെ പേരിൽ ഒരു വ്യക്തിക്ക് ഊരുവിലക്ക് ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചതായ വാർത്ത ഇന്നലെയാണ് ജന്മഭൂമി പത്രം മൂന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ നൽകിയത്. ഇടവക വികാരിയോട് സംസാരിക്കുകയോ ഇടവകയിൽ അന്വേഷിക്കുകയോ ചെയ്യാതെ ആൻഡ്രൂസ് എന്ന പരാതിക്കാരൻ നൽകിയ വിവരങ്ങൾ മാത്രം ജന്മഭൂമി ലേഖകൻ വാർത്ത തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് പരാതിക്കാരനായ പള്ളം ഉരിയരിക്കുന്നു പുരയിടത്തിൽ ആൻഡ്രൂസിന് പള്ളം ഇടവക ഇടവകയിൽ നിന്നും നീക്കം ചെയ്യാനും കൂദാശകൾ ഒഴിവാക്കാനും മരിച്ചാൽ സെമിത്തേരിയിൽ അടക്കം ചെയ്യാതിരിക്കാനും വള്ളത്തിൽ ഒപ്പം പണിക്കു പോകാതിരിക്കാനും തീരുമാനിച്ചുവെന്നും ആ തീരുമാനം ഞായറാഴ്ച രണ്ട് ദിവ്യ ബലിക്കിടയിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഇടവക അപ്രകാരം തീരുമാനമെടുത്ത് ഞായറാഴ്ച ദിവ്യബലിമധ്യേ ജനങ്ങളെ അറിയിച്ചിട്ടില്ല എന്നതാണ് സത്യമെന്ന് ഇടവകവികാരി അറിയിച്ചു.
ഇടവകയിൽ ഊരുവിലക്ക് എന്ന ജന്മഭൂമി വാർത്ത തെറ്റിദ്ധാരണാജനകം: പള്ളം ഇടവക വികാരി

Trivandrum Media Commission
Related tags :
Comment here