Parish

ആളും ആരവങ്ങളും ഇല്ലാതെ മരിയനാട് ഇടവക തിരുനാളിന് കൊടിയേറി

മരിയനാട്: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരപ്രദേശമായ മരിയനാട് ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന് കൊടിയേറി.

തീരപ്രദേശങ്ങളിൽ കോവിഡ് വൈറസ് അതിരൂക്ഷമായി പടരുന്ന ഈ സാഹചര്യത്തിൽ ജനഹിതമായി ആഘോഷങ്ങളില്ലാതെ തിരുനാൾ ദിവ്യബലി അർപ്പിച്ച് ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വർഷത്തെയും പോലെ ഈ വർഷവും പത്തുദിവസത്തെ തിരുനാൾ ദിവ്യബലി നടത്തുവാനും ഇടവക കൗൺസിൽ ഒന്നിച്ചു തീരുമാനിക്കുകയായിരുന്നു. ആരാധന ക്രമീകരണങ്ങൾ ഇടവകയിലെ സെൻറ് അന്റണീസ് കോൺവെന്റിലെ സിസ്റ്റർമാരുടെ സഹായത്തോടുകൂടിയാണ് ചെയ്യുന്നത്.

Trivandrum Media Commission

Comment here