തിരുവനന്തപുരം: കേരളത്തില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച (08/06/2020) മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സ്വകാര്യ മലയാളം ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉല്സവങ്ങള് പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു.
എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ സമ്മേളനത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ പ്രസ്താവന. അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കടപ്പാട്: പ്രവാചക ശബ്ദം
Comment here