സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം വീണ്ടും തുടരുന്നു. എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മാധ്യമ സമ്മേളനത്തിൽ പറഞ്ഞത്. സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കും. ഇതിനു ശേഷം മതമേധാവികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എട്ടിന് ശേഷം

Trivandrum Media Commission
Related tags :
Comment here