AnnouncementsWith the Pastor

ഫെബ്രുവരി 2-ന് ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവിന്‍റെ മെത്രാഭിഷേക വാര്‍ഷികം

സൂസപാക്യം മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക വാർഷികം ഇക്കൊല്ലം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആചരിക്കുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. സാധാരണ അതിരൂപതയിൽ സന്യസ്തർ ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും സെമിനാറുകളും കൃതജ്ഞത ദിവ്യബലിയുമൊക്കെയായി സന്യസ്തരുടെ ദിനമായാണ് ഫെബ്രുവരി 2 തിരുവനന്തപുരം രൂപതയിൽ ആഘോഷിക്കുക. അതിരൂപത തലത്തിൽ ആചരിച്ചിരുന്ന മെത്രാഭിഷേക വാർഷികം ഇക്കൊല്ലം കോവിഡിൻറെ പ്രത്യേക സാഹചര്യത്തിലും അതിലുപരി മെത്രാപോലീത്തയുടെ ആഗ്രഹപ്രകാരവും യാതൊരു പൊതു ചടങ്ങുകളും കൂടാതെ ലളിതമായി ആചരിക്കുമെന്ന് തീരുമാനിച്ചത്. ആർച്ച് ബിഷപ്പ് അദ്ദേഹത്തിൻറെ സ്വകാര്യ കപ്പേളയിൽ അന്നേ ദിവസം കൃതജ്ഞത ദിവ്യബലി അർപ്പിക്കും. സൂസപാക്യം പിതാവിൻറെ മെത്രാഭിഷേകത്തിൻറെ മുപ്പത്തിയൊന്നാം വാർഷികമാണ് ഇക്കൊല്ലം.

Trivandrum Media Commission

Comment here