MinistryNewsState

ആഗോള ലത്തീൻ മലയാളി യുവജനസംഗമം : ലോഗോ പ്രകാശനം ചെയ്തു

പ്രേം ബൊണവഞ്ചർ

കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ നേത്യത്വത്തിൽ നടത്തപ്പെടുന്ന ആഗോള ലത്തീൻ യുവജന സംഗമമായ വോക്സ് ലാറ്റിന 2020 ന്റെ ലോഗോ പ്രകാശനം ചെയ്തു. ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് ആനപ്പറമ്പിൽ ലോഗോ പ്രകാശനം ചെയ്തു. യുവജനങ്ങൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി അന്യദേശങ്ങളിൽ താമസിക്കുന്ന യുവജനങ്ങളെ ഒരുമിച്ച് കൂട്ടിയുളള യുവജന സംഗമമാണ് വോക്‌സ് ലാറ്റിന എന്ന പേരിൽ കെസിവൈഎം ലാറ്റിൻ സംസ്‌ഥാന സമിതി നടത്തുന്നത്. ആഗസ്റ്റ് 23 മുതൽ വിവിധ രാജ്യങ്ങളിലെ യുവജനങ്ങളുമായി സംവദിക്കുന്ന വെബിനാറുകൾ നടക്കും. ഓൺലൈൻ തലത്തിലെ മഹാസംഗമം സെപ്റ്റംബർ 13 ന് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷം യുവജനങ്ങൾ പങ്കെടുക്കും.

താമരശ്ശേരി രൂപതാഗം സാൻജോ സണ്ണിയാണ് ലോഗോ വിഭാവനം ചെയ്തത്. ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറിയും യുവജന സംഗമം ജനറൽ കൺവീനറുമായ ശ്രീ. ആന്റണി ജൂഡി, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, കെസിവൈഎം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി ആൻസിൽ, കെസിവൈഎം ലാറ്റിൻ ആലപ്പുഴ രൂപത ഡയറക്ടർ ഫാ. ജൂഡോ മുപ്പശ്ശേരിയിൽ, രൂപത പ്രസിഡന്റ് ഇമ്മാനുവൽ എം. ജെ. എന്നിവർ പങ്കെടുത്തു.

Trivandrum Media Commission

Comment here