പരിശുദ്ധ കത്തോലിക്കാ സഭ വേദപാരംഗതനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിക്കുന്ന ജൂണ്‍ 13-ന് തന്നെ തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുവേണ്ടി ഈ കൊറോണ കാലത്തെ രണ്ടാമത്തെ വൈദികനായി കാരയ്ക്കാമണ്ഡപം സ്വദേശിയായ ഡീക്കൻ വിജിൽ ജോർജ് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടു.
ഡീക്കൻ വിജിൽ ജോർജിന്റെ ജന്മദേശമായ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് ഇന്നത്തെ സാഹചര്യത്തിൽ ചെറിയൊരു സമൂഹത്തെ സാക്ഷിയാക്കി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസൈപാക്യം പിതാവിന്റെ കൈവെപ്പ് സുശ്രൂഷ വഴി ഡീക്കൻ വിജിൽ ജോർജ് പുരോഹിതനായി.
Trivandrum Media Commission
Comment here