ചേർത്തല നിന്ന് അർത്തുങ്കൽ ബസിലിക്കയിൽ എത്തി അവിടെ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ്.
തീർത്ഥാടകരെ ആകർഷിക്കുവാൻ വേണ്ടി ദിവസവും വൈകിട്ട് അഞ്ചിന് ഇവിടെനിന്ന് തിരിച്ച് പിറ്റേന്ന് രാവിലെ 7.15നു വേളാങ്കണ്ണിയിൽ എത്തിച്ചേരും, തുടർന്ന് വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് 6. 15ന് തിരിച്ച് പിറ്റേന്ന് രാവിലെ ഏഴിന് അർത്തുങ്കൽ പള്ളിവഴി ചേർത്തല തിരികെയെത്തും. തൃശൂർ കോയമ്പത്തൂർ തിരുച്ചിറപ്പള്ളി തഞ്ചാവൂർ നാഗപട്ടണം വേളാങ്കണ്ണി എന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
Trivandrum Media Commission
Comment here