AnnouncementsEducationMinistry

അധ്യാപകർ ചെയ്യുന്ന കൂലിക്ക് അർഹരാണ്, സാങ്കേതികത്വം പറഞ്ഞ് ഗവൺമെന്റിന് മാറിനിൽക്കാനാവില്ല; അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്

നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണ് ഇതൊന്നും ചെയ്യുന്ന ജോലിക്ക് അധ്യാപകർ കൂലിക്ക് അർഹയാണെന്നും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് അധ്യാപക നിയമനങ്ങൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി വിദ്യാഭ്യാസ സമിതിയുംടീച്ചേഴ്സ് ഗ്രില്ലും ചേർന്ന് നടത്തുന്ന സമരത്തിൽ തിരുവനന്തപുരം മേഖലയിലുള്ളവരുടെ ഇന്നേ ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെസിബിസി വിദ്യാഭ്യാസ സമിതി നേതൃത്വം കൊടുക്കുന്ന സമരത്തിൽ ഇന്നലെ അഭിവന്ദ്യ ക്രിസ്തുദാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക, ബ്രോക്കൺ സർവീസ് പെൻഷൻ പരിഗണിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

Trivandrum Media Commission

Comment here