News

അതിരൂപത വനിതാ ദിനം ആഘോഷിച്ചു

സാർവ്വ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് മൂവായിരത്തിലധികം വനിതകളെ അണിനിരത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

07/03/2020ൽ തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇൗ മഹാ സമ്മേളനം കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി. ജോസ ഫൈൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി. പ്ലാനിംഗ് കോഡിനേറ്റർ മോൺ. ജെയിംസ് കുലാസ് അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട 21 വനിതകൾക്ക് ശ്രേഷ്ഠ വനിതാ പുരസ്കാരവും നൽകുകയുണ്ടായി.

Trivandrum Media Commission

Comment here