ParishTheera Desham

അടിമലത്തുറയിൽ കളക്ടർ പരിശോധന നടത്തി

വിഴിഞ്ഞം അടിമല ത്തുറയിൽ കടൽ തീരത്തോട് ചേർന്ന റവന്യുഭൂമിയിലെ അനധികൃത കെട്ടിട നിർമ്മാണം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റവന്യു രേഖകൾ പരിശോധിച്ച് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. നിയമവിരുദ്ധമായ കയ്യേറ്റങ്ങൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വിപുലമായ പോലീസ് സന്നാഹങ്ങളോടെയാണ് സംഘം പരിശോധന നടത്തിയത്. പ്രദേശവാസികളുമായി കളക്ടർ കൂടിക്കാഴ്ച നടത്തി. സബ് കളക്ടർ അനുകുമാരി, മറ്റ് റവന്യു ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കമ്മിഷണർ കറുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

@district information office

Trivandrum Media Commission

Comment here